ഓണാട്ടുകരയില്നിന്ന് അനന്തപുരിയിലേക്ക് വന്ന കുടിയേറ്റക്കാരന്. വിവിധ മേഖലകളിലെ തൊഴില്‍ പരിചയം. ഭൌതികയെ വിട്ടുമാറി അത്മീയതയില്ലെന്നുള്ള തിരിച്ചറിവ്. നാടിനെയും നാട്ടാരെയും വേറിട്ട് കാണാത്ത ആത്മബന്ധം. കലയോടും രാഷ്ട്രീയത്തോടും ഒരുപോലെയുള്ള ഇഷ്ടം.
വിശാലമായ അറിവിന്റെയും പരിച്ചയതിന്റെയും ലോകത്തിലേക്ക് എന്റെ വാക്കുകള്‍ക്കു ഒരു വാതില്‍ തുറന്നു തന്ന ഈ എഴുത്തോലയിലൂടെ എന്റെ മനസ്സില്‍ ഉദിച്ചു വന്ന ചിന്തകളെക്കുറിച്ച് നമ്മള് പരസ്പരം സംവദിക്കുമ്പോള്‍ സ്നേഹത്തിന്റെ വരമ്പുകള്‍ മുറിഞ്ഞു പോകാതെ എന്നെ പോലെ നിങ്ങളും സൂക്ഷിക്കുമല്ലോ.
ഇവിടെ ഞാന്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്ന പംക്തികള്‍ വായിച്ച ശേഷം തീര്‍ച്ചയായും അഭിപ്രായം കുറിച്ചിടുക. നിങ്ങളുടെ തൂലികയിലെ മനസ്സിന്റെ തിരിച്ചറിവ് പിന്നീടുള്ള എന്റെ എഴുത്തിനു പ്രചോദനമാകട്ടെ....
ഇനി ഞാന്‍ എന്തെന്ന് എന്റെ രചനകള്‍ പറയും. നന്ദി.